ഹ്യൂസ്റ്റൺ. ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗമായിരുന്ന ദിവംഗതനായ ഡീക്കൻ ടി. എസ് വർഗീസിൻറെ ഭൗതിക ശരീരം 17ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045)പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 18ന് ശനിയാഴ്ച രാവിലെ 8:30 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് Earthman Resthaven സെമിത്തേരിയിൽ(13102 North Freeway (I 45),Houston, TX 77060)സംസ്കാരവും നടത്തും.

പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിൻറെയും മേരിക്കുട്ടിയുടെയും മകനാണ്.

ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്.

മക്കൾ. വിജി, സിൽവി, സിബിൽ.

സഹോദരങ്ങൾ: ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ. ടി. സാമുവേല്‍ സിപിഎ (ഹ്യൂസ്റ്റൺ), ഏലിയാമ്മ വർഗീസ് (എറണാകുളം), കുഞ്ഞമ്മ ബേബി (അടൂര്‍).