ദില്ലി: പ്രവാചക നിന്ദ വിവാദത്തില്‍ ബിജെപി നേതാക്കളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലും വന്‍ പ്രതിഷേധം. പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയേയും നവീന്‍ കുമാര്‍ ജിന്‍ഡാലിനേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ദില്ലി ജമാ മസ്ജിദിന് മുന്നിലാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.

ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂരിലും കൊല്‍ക്കത്തയിലും സമാന പ്രതിഷേധം അരങ്ങേറി. പ്രതിഷേധത്തിന് മസ്ജിദില്‍ നിന്ന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജമാ മസ്ജിദ് ഷാഹി ഇമാം വ്യക്തമാക്കി. പ്രതിഷേധിക്കുന്ന ആളുകള്‍ ആരെന്ന് അറിയില്ല. എഐഎംഐഎമ്മിന്റെയോ ഒവൈസിയുടേയോ ആളുകള്‍ ആവാം പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം. പക്ഷേ തങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് അവരോട് വ്യ്ക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇമാം പറഞ്ഞു.