പാലക്കാട്: ഷാജ് കിരണില്‍ നിന്നും മാനസികമായ പീഡനം നേരിട്ടുവെന്ന് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്. ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് നിവൃത്തി കേടുകൊണ്ടാണെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തി തന്നത് എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

ഷാജ് കിരണ്‍ എന്റെ നല്ല ഒരു ഫ്രണ്ടായിരുന്നു. എത്ര കാലം എന്ന് എനിക്കറിയില്ല. പുള്ളിക്കാരന്‍ 50, 60 ദിവസം എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് വര്‍ഷങ്ങള്‍ മുന്‍പെ അറിയാവുന്ന ആളാണ്. ശിവശങ്കര്‍ സാര്‍ ഇന്‍ഡ്രൊഡ്യൂസ് ചെയ്ത ആളാണ്. പക്ഷെ അങ്ങനെ ഒരു കണക്ഷനായിട്ടൊന്നും എസ്റ്റാബ്ലിഷ് ചെയ്തിട്ടില്ല ആ വ്യക്തിയുമായിട്ട്. അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ ഇന്റര്‍വ്യൂസ് ഞാന്‍ അഡ്രസ് ചെയ്തതിന് ശേഷം ആണ് ഈ ഷാജ് കിരണ്‍ നമ്മളെ വീണ്ടും പരിചയപ്പെടാന്‍ വരുന്നത്. റിന്യൂവല്‍ ഓഫ് ദി കണക്ഷന്‍. അതിന്റെ കൂടെ ആദ്യമായിട്ട് പരിചയപ്പെടുന്നതാണ് ഇബ്രാഹിം എന്ന് പറയുന്ന ക്യാരക്ടര്‍. ആദ്യമായി നിങ്ങളോടെല്ലാവരോടും എനിക്ക് പറയാനുള്ളത് എന്തുകൊണ്ടാണ് അത്തരമൊരു ആളെ ഞാന്‍ എച്ച് ആര്‍ ഡി എസിന്റെ ഓഫീസിലേക്ക് ക്ഷണിച്ചത് എന്നാണ്.