ഡാളസ്: കറ്റാനം കട്ടച്ചിറ നെടിയത്ത് പുന്തലതറയിൽ റിട്ട. കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ എൻ.എൻ ശാമുവേൽ (89) നിര്യാതനായി. തൃശൂർ കാവുങ്കൽ കുടുംബാംഗം അന്നമ്മ ശാമുവേൽ ആണ് സഹധർമ്മിണി.

മക്കൾ: സുബി റെജി (ഏഴംകുളം), ബിനു ശാമുവേൽ (ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗം, ഒഐസിസി അമേരിക്ക സതേൺ റീജിയണൽ കമ്മറ്റി അംഗം).

മരുമക്കൾ: പരേതനായ റെജി ബേബി, മറിയാമ്മ ബിനു.

കൊച്ചുമക്കൾ: ജിൻസു, സോജൻ, ബിയ, ബ്ലിസ്.

സംസ്കാരം ജൂൺ 7 ചൊവ്വാഴ്ച രാവിലെ 10.30ന് കറ്റാനം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.

ചടങ്ങുകൾ www.tinyurl.com/nnsamuel എന്ന ലിങ്കിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ബിനു ശാമുവേൽ 972 626 2160.