അടൂര്‍: കണ്ടക്ടറെ കൂട്ടാതെ സ്റ്റാന്റ് വിട്ട് കെ എസ് ആര്‍ ടി സി ബസ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം. ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു കണ്ടക്ടര്‍. എന്നാല്‍ യാത്രക്കാരില്‍ ഒരാള്‍ ബെല്ലടിച്ചതോടെ ബസ് കണ്ടക്ടറെ കൂട്ടാതെ യാത്ര ആരംഭിക്കുകയായിരുന്നു. ഡ്രൈവറും യാത്രക്കാരുമായി ബസ് ഓടിയത് 18 കിലോ മീറാണ്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം.

തിരുവനന്തപുരത്ത് നിന്ന് മൂലമറ്റത്തേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി ബസിലെ കണ്ടക്ടറാണ് യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയത്. കൊട്ടാരക്കരയില്‍ കണ്ടക്ടര്‍ ഇറങ്ങിയതോടെ യാത്രക്കാരില്‍ ഒരാള്‍ ബെല്ലടിക്കുകയായിരുന്നു. ബെല്ലടി കേട്ടതോടെ ഡ്രൈവര്‍ വണ്ടി എടുക്കുകയായിരുന്നു. മൂത്രമൊഴിക്കാന്‍ പോയ കണ്ടക്ടര്‍ തിരിച്ചെത്തിയപ്പോഴാണ് ബസ് സ്റ്റാന്റ് വിട്ടുപോയ വിവരം അറിയുന്നത്.

തുടര്‍ന്ന് ഡ്രൈവര്‍ കൊട്ടാരക്കര ഡിപ്പോയില്‍ കാര്യം അറിയിക്കുകയായിരുന്നു. അറിയിപ്പ് ലഭിച്ചതോടെ ബസ് അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. കണ്ടകര്‍ മറ്റൊരു ബസില്‍ കയറി അടൂരെത്തിയാണ് യാത്ര തുടര്‍ന്നത്. മുക്കാല്‍ മണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം കണ്ടക്ടറെത്തിയതോടെ കെ എസ് ആര്‍ ടി സി ബസ് മൂലമറ്റത്തേക്കുള്ള യാത്ര ആരംഭിച്ചത്.