മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി എത്തിയതോടെ തൃക്കാക്കരയില്‍ ഇടത് ക്യാമ്പ് പൂര്‍ണ സജ്ജമാണ്. കെ വി തോമസ് ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലാണ് എന്‍ഡിഎയും യുഡിഎഫും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആരും കൂടെയില്ലെന്നു ആവര്‍ത്തിക്കുമ്പോഴും ഇടത് ക്യാമ്പിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉമാ തോമസിന് ആശങ്കയാണ്. അത് മറിക്കടക്കാന്‍ പരമാവധി വോട്ടര്‍മാരിലേക്ക് ഇറങ്ങുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് എത്തിക്കാനും നീക്കമുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എന്‍ഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വികസനത്തിനൊപ്പം, ദേശീയ രാഷ്ട്രീയം കൂടി ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപിയുടെ പ്രചാരണം. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തും.