കൊറോണ മഹാമാരി നിലനിൽക്കുന്ന കാലഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള നയം പൊളിച്ചെഴുതണമെന്ന ശക്തമായ അഭിപ്രായവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം ആഗോള ആരോഗ്യ ഉച്ചകോടിയിൽ സംസാരിക്കുക യായിരുന്നു പ്രധാനമന്ത്രി.

ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളുടേയും വിഷമങ്ങൾ അതിവേഗം കണ്ടെത്താനും പരിഹരിക്കാനുമുള്ള വൈദ്യശാസ്ത്രരംഗത്തെ വിതരണ ശൃംഖല ഉടൻ നടപ്പിൽ വരണം. മരുന്നുകളും വാക്‌സിനുകളും അതിവേഗം ചെറുരാജ്യങ്ങൾക്കടക്കം നൽകാനാകണമെന്നും നരേന്ദ്രമോദി പറഞ്ഞു. ലോകാരോഗ്യ സംഘടന കൂടുതൽ അയവുള്ള നയങ്ങളും സമീപ നങ്ങളുമാണ് സ്വീകരിക്കേണ്ടത്. ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നയങ്ങളാണ് ലോകാരോഗ്യസംഘടന നടപ്പിൽവരുത്തേണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു.

ലോകം കൊറോണയാൽ ബുദ്ധിമുട്ടിയപ്പോൾ വാക്‌സിൻ നിർമ്മാണത്തിലും അവശ്യ വസ്തുക്കളുടേയും മരുന്നുകളുടേയും യറ്റുമതിയിലും ഇന്ത്യ എടുത്ത നിലപാട് നരേന്ദ്രമോദി എടുത്തുപറഞ്ഞു. അതേസമയം വാക്‌സിനുകൾ നിർമ്മിച്ചാൽ അവയ്‌ക്ക് അംഗീകാരം നൽകുന്നതിൽ എടുക്കുന്ന കാലതാമസം കോടിക്കണക്കിന് ജനങ്ങളെ പ്രതിസന്ധിയി ലാകുന്നു എന്നത് ലോകാരോഗ്യസംഘടന തിരിച്ചറിയണമെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

ഡബ്ല്യുഎച്ച്ഒയുടെ നിയമങ്ങൾ, പ്രത്യേകിച്ച് ‘ട്രിപ്‌സ്’ പോലുള്ളവ കൂടുതൽ ലളിതമാക്കേ ണ്ടതുണ്ട്. ആഗോളതലത്തിൽ ആരോഗ്യരംഗം കൂടുതൽ ഘടനാപരവും കുറ്റമറ്റതുമാ ക്കുന്നതിന് ലോകാരോഗ്യ സംഘടന കരുത്താർജിക്കുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്യണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമൂഹ ത്തിലെ ഒരു ഉത്തരവാദി ത്തപ്പെട്ട അംഗമെന്ന നിലയിൽ ഈ ശ്രമങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതിന് ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ വരാനിരിക്കുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിന് ആഗോളതലത്തിൽ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു