ഷി​ക്കാ​ഗോ: ജൂ​ലൈ 21 മു​ത​ല്‍ 24 വ​രെ ഇ​ന്‍​ഡ്യാ​ന​പോ​ളി​സി​ല്‍ വ​ച്ചു ന​ട​ക്കു​ന്ന കെ.​സി.​സി​എ​ന്‍​എ ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​ക്ക് ക്നാ​യി​തോ​മാ ന​ഗ​ര്‍ എ​ന്ന് പേ​രി​ട്ടു.
കെ​സി​സി​എ​ന്‍​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടി​യ കെ​സി​സി​എ​ന്‍​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി ഐ​ക​ക​ണ്ഠേ​ന​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​യ്ക്ക് പു​ത്ത​നു​ണ​ര്‍​വ് ന​ല്‍​കി പു​ഷ്ടി​പ്പെ​ടു​ത്തു​ക​യും കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​വും, സാ​മൂ​ഹി​ക​വും, സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലും സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത ക്നാ​യി​തോ​മാ​യു​ടെ സം​ഭാ​വ​ന​ക​ള്‍ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

പ്രേ​ഷി​ത കു​ടി​യേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഗോ​ത്ര​ത്ത​ല​വ​ന്‍ ക്നാ​യി തോ​മാ​യെ ആ​ദ​രി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ ഭാ​വി​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ക്ക​ളു​ടെ മാ​മാ​ങ്ക​മാ​യ ക്നാ​നാ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് ക്നാ​യി​തോ​മാ ന​ഗ​ര്‍ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ക്ക​ളി​ല്‍​നി​ന്നും വ​ള​രെ മി​ക​ച്ച ര​ജി​സ്ട്രേ​ഷ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ന്‍​ഷ​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ക​മ്മ​റ്റി​ക്കു​വേ​ണ്ടി കെ​സി​സി​എ​ന്‍​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ല്‍ അ​റി​യി​ച്ചു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ കൂ​ടു​ത​ല്‍ മു​റി​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ മേ​യ് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചെ​ന്ന് കെ​സി​സി​എ​ന്‍​എ സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ല്‍ അ​റി​യി​ച്ചു.

ക​ണ്‍​വ​ന്‍​ഷ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍ വ​ള​രെ ഭം​ഗി​യാ​യി ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​യ​തി​നാ​ല്‍ ഇ​നി​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും കെ​സി​സി.​എ​ന്‍​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി കു​സു​മാ​ല​യം അ​റി​യി​ച്ചു. കു​ട്ടി​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും വ​ള​രെ​യ​ധി​കം മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന ക്നാ​നാ​യ സ​മു​ദാ​യം കെ​സി​സി​എ​ന്‍​എ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ മി​ക​വു​റ്റ പ​രി​പാ​ടി​ക​ളാ​ണ് കു​ട്ടി​ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും​വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കെ​സി​സി​എ​ന്‍​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​റ്റി പു​തു​ക്കേ​രി​യി​ല്‍ അ​റി​യി​ച്ചു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ല്‍​നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, സാ​മൂ​ഹി, കാ​യി​ക​രം​ഗ​ത്തെ അ​നേ​കം പ്ര​തി​ഭ​ക​ള്‍ ഈ ​ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ട​നെ​ത​ന്നെ അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും കെ​സി​സി​എ​ന്‍​എ ട്ര​ഷ​റ​ര്‍ ജ​യ്മോ​ന്‍ ക​ട്ടി​ണ​ശ്ശേ​രി​യി​ല്‍ അ​റി​യി​ച്ചു.