വളര്‍ത്തു മൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹം വര്‍ധിച്ചു വരുന്നതോടെ പെറ്റ് സ്റ്റോറുകളില്‍ പോയി വാങ്ങുന്ന പട്ടികളുടെയും പൂച്ചകളുടെയും ആരോഗ്യത്തെകുറിച്ചുള്ള വിവരങ്ങള്‍ വാങ്ങുന്പോള്‍ ആരും അന്വേഷിക്കാറില്ല. ഇവയെ വീട്ടില്‍ കൊണ്ടുവരികയും ഒരു കുടുംബാംഗമായി പരിഗണിക്കുന്നതും ഒരുപക്ഷേ അപകടകരമായ അവസ്ഥയിലേക്കു നയിക്കുമെന്ന് ടെക്സസ് ഹ്യൂമണ്‍ ലെജിസ്ലേഷന് നെറ്റ്വര്‍ക്ക് ഡയറക്ടര്‍ ബട്ടണ്‍ കെര്‍ബി പറഞ്ഞു.
ടെക്സസില്‍ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ നഗരമാണ് ഡാളസെന്ന് ഹ്യൂമണ്‍ സൊസൈറ്റി ഓഫ് യുഎസ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളില്‍ ഇത്തരം നിയമം നിലവിലുണ്ടെന്ന് ജോണ്‍ ഗുഡ്വിന് പറഞ്ഞു.
ഡാളസില്‍ ഹ്യൂമണ്‍ പെറ്റ് സ്റ്റോര്‍ ഓര്‍ഡിനന്‍സ് നടപ്പാക്കണമെന്ന് നാലു മാസം മുന്‍പു തന്നെ സിറ്റി വിളിച്ചു ചേര്‍ത്ത പൊതുയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്നുള്ള വന്‍ തോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും ചെറിയ തോതില്‍ ഇവിടെ തന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ്വിന് പറഞ്ഞു.