21 വയസുള്ള അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ഡിയാന ന്പൊഡൂയിലിനെ ലൈംഗികമായി പീഡിപ്പിച്ചതും കൊലപാതകവും ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് യുഎസ് സുപ്രീം കോടതി ശിക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളിയിരുന്നു. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു.
ജൂണ്‍ എട്ടിന് മറ്റൊരു വധശിക്ഷ കൂടി അരിസോണയില്‍ നടപ്പാക്കേണ്ടതുണ്ട്. അരിസോണ ജയിലുകളില്‍ 112 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഗ്യാസ് ചേംന്പര് ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമോ എന്ന ആവശ്യം ക്ലാരന്‍സ് തള്ളിയിരുന്നു. 2020ല്‍ അരിസോണ സംസ്ഥാനത്തെ നിലവിലുണ്ടായിരുന്ന ഡെത്ത് ഗ്യാസ് ചേംബര്‍ പുതുക്കിപണിതിരുന്നു.