അമേരിക്കയില്‍ കോവിഡ് മരണം പത്തുലക്ഷം കടന്നു . ഇന്നലെവരെ 10,25,764 പേരാണ് മരിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പിടിപെട്ടതും അമേരിക്കയിലാണ്; 8.3 കോടി പേര്‍. 33 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ.

അന്പതു സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കലിഫോര്‍ണിയയിലാണ്-90,000.

വാക്സിനെടുക്കാനുള്ള വിമുഖത, വയോധികരുടെ എണ്ണക്കൂടുതല്‍ തുടങ്ങിയ കാര്യങ്ങളാണു മരണനിരക്ക് വര്‍ധിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ചൈനയിലെ വുഹാനില്‍നിന്ന് 2020 ജനുവരിയില്‍ സിയാറ്റിലിലെത്തിയ ആള്‍ക്കാണ് ആദ്യമായി അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 4.3 കോടി പേര്‍ക്ക് രോഗം പിടിപെട്ടു.