മദ്ധ്യ കാമറൂണില്‍ ചെറുവിമാനം വനത്തില്‍ തകര്‍ന്ന് വീണ് 11 മരണം. തലസ്ഥാനമായ യുവാന്‍ഡേയ്ക്ക് 150 കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള നാന്‍ഗ എബോകോ മേഖലയില്‍ ബുധനാഴ്ചയാണ് വിമാനം തകര്‍ന്നുവീണത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. സ്വകാര്യ കമ്ബനിയായ ദ കാമറൂണ്‍ ഓയില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉപയോഗിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. യുവാന്‍ഡേയില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കുള്ള ബെലാബോയിലേക്കായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്.