റഷ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ വഴി പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നല്‍കിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈന്‍ തടഞ്ഞു.

ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാ​ഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത നീക്കം റഷ്യയ്ക്ക് വന്‍ തിരിച്ചടിയാണ്.

റഷ്യന്‍ സേനയുടെ നിയന്ത്രണത്തില്‍ നിന്ന് ഹര്‍കീവിലെ നാലു ഗ്രാമങ്ങള്‍ കൂടി യുക്രെയ്ന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. റഷ്യയുടെ യുദ്ധ ടാങ്കുകള്‍ തകര്‍ത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള മുന്നേറ്റം യുക്രെയ്ന്‍ സേന തടഞ്ഞു.യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈന്‍ നാഷണല്‍ ഗാര്‍ഡിലെ 561 സൈനികര്‍ കൊല്ലപ്പെട്ടതായി യു.എന്‍.ജി മേധാവി അറിയിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തില്‍ 1,697 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു.