അ​റു​പ​തു വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി എ​ലി​സ​ബ​ത്ത് രാ​ജ്ഞി ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ന്നു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം രാ​ജ്ഞി​ക്ക് പ​ക​രം മ​ക​ന്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ വാ​യി​ച്ചു. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജ്ഞി വി​ട്ടു​നി​ന്ന​തെ​ന്ന് ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു.
കോ​വി​ഡി​ല്‍ ത​ക​ര്‍​ന്ന സ​ന്പ​ദ്വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​ത​ട​ക്കം 38 ബി​ല്ലു​ക​ളാ​ണ് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തും ആ​രോ​ഗ്യ പ​രി​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഉ​യ​ര്‍​ന്ന വേ​ത​ന​വും ഉ​യ​ര്‍​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള ജോ​ലി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു.