മസ്ക്കത്തില്‍ വടക്ക്​ പടിഞ്ഞാറന്‍ കാറ്റ്​ വീശുന്നതിനാല്‍ തീര​പ്രദേശങ്ങളിലും മരുഭൂമികളിലും താപനില ഉയര്‍ന്നേക്കും.

ഇന്ന്​ മുതല്‍ വെള്ളിയാഴ്ചവരെ താപനില ഉയര്‍ന്നേക്കുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്ക്​-വടക്ക്​ ബാത്തിന, മസ്‌കറ്റ് എന്നിവിടങ്ങില്‍ വ്യാഴാഴ്ച ഉച്ചയോടെ തന്നെ വടക്ക്​ പടിഞ്ഞാറന്‍ കാറ്റ്​ വീശിത്തുടങ്ങിയിട്ടുണ്ടെന്നു കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു​. പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്.

ദോഫാര്‍, അല്‍ വുസ്ത, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ തീരങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും 40-50നും ഇടയിലായിരിക്കും താപനില.