താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും(dry skin) തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ പരിചയപ്പെടാം.

ഒന്ന്…

ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകൾക്കും മുടികൊഴിച്ചിൽ അകറ്റാൻ മികച്ചതാണ്.  വെളിച്ചെണ്ണയിൽ ഉലുവയും കറിവേപ്പിലയും ചേർത്ത് കാച്ചിയെടുത്ത് തണുത്ത ശേഷം മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക.  ഇത് താരൻ അകറ്റാനും സഹായിക്കും.

രണ്ട്…

തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ താരനെ ചെറുക്കാൻ സഹായിക്കും. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തലമുടിയിൽ ഹെയർ പാക്കായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മൂന്ന്…

കറ്റാർവാഴ ജെൽ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഒരു കപ്പ് തൈരും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലുമായി കലർത്തുക. ഈ ഹെയർ മാസ്ക് മുടിയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.