ആയിരക്കണക്കിന് തേളുകൾ വീടിനുള്ളിലൂടെ ഓടിനടക്കുന്നു… എന്തൊരു കാഴ്ചായിരിക്കും അല്ലേ ? വിഷ ജീവയായ ഒരു തേൾ വീട്ടിൽ കയറിക്കൂടിയാൽ പോലും അതിനെ കണ്ടെത്തി വീട്ടിൽ നിന്നും പുറത്താക്കുകയോ അടിച്ച് കൊല്ലുകയോ ചെയ്യാതെ ആർക്കും സമാധാനം ഉണ്ടാകാറില്ല. അപ്പോൾ ഒരു വീട് മുഴുവൻ തേൾ വന്നാലോ ?

ഒരു വീട് മുഴുവൻ ഓടി നടക്കുന്ന തേളുകളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബ്രസീലിൽ കണ്ടുവരുന്ന ടിറ്റിയൂസ് സെർറുലാറ്റസ് തേളുകളാണ് വീഡിയോയിലുള്ളത്. വീടിന്റെ ബേസ്‌മെന്റ് എന്ന് തോന്നിക്കുന്ന സ്ഥലത്താണ് ആയിരക്കണക്കിന് തേളുകൾ ഓടിക്കളിക്കുന്നത്. നിലത്തും ഭിത്തിയിലുമെല്ലാം ഇത് പരന്നു കിടക്കുന്നത് കാണാം.

ഇണചേരാതെ തന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്ന തേളുകളാണിത് എന്ന് വീഡിയോ കണ്ടവർ പ്രതികരിക്കുന്നു. എവിടെ നിന്നുള്ള വീഡിയോയാണിതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും നിരവധി പേർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയിൽ 2000 ത്തോളം ഇനങ്ങളിലുള്ള തേളുകൾ ഉണ്ടെങ്കിലും അതിൽ 30-40 വരെ ഇനങ്ങളിൽ ഉള്ളവ മാത്രമേ വിഷഹാരികൾ ഉള്ളൂ.