കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിപ്പേര്‍ക്കും ഒരു രോഗലക്ഷണം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കും. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും വിവിധ അവയവങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠന റിപ്പോട്ടില്‍ ഉള്ളത്. ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ വീണ്ടെടുക്കാനാകുമെങ്കിലും ഒരു ലക്ഷണമെങ്കിലും നിരവധി രോഗികളില്‍ അവശേഷിക്കുന്നതായി ലാന്‍സെറ്റ് പറയുന്നു. കിതപ്പ്, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട്, ക്ഷീണം, ഉറക്കമില്ലായ്മ മുതലായ ലക്ഷണങ്ങളാണ് കൂടുതലായി കൊവിഡ് ബാധിച്ചവരില്‍ രണ്ട് വര്‍ഷത്തോളം അവശേഷിക്കുന്നത്.