ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ട്രോളി ആറാടുകയാണ് നെറ്റിസന്‍മാര്‍.

സ്വീഡനില്‍ വച്ചെടുത്ത അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഹാര്‍പ്സുന്‍ഡ്സെക്കന്‍ എന്ന സ്വീഡിഷ് പരമ്ബരാഗത ബോട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.

ചിത്രത്തില്‍, ഒരു ബോട്ടില്‍ ഇരുന്ന് സ്യൂട്ടിട്ട് ബോട്ട് തുഴയുകയാണ് ബോറിസ് ജോണ്‍സണ്‍. സ്വീഡനിലെ പ്രധാനമന്ത്രിയായ മഗ്ദലേന ആന്‍ഡേഴ്സണും ബോട്ടില്‍ അദ്ദേഹത്തോടൊപ്പം ഉണ്ട്. സ്യൂട്ടിട്ട് ബോട്ട് തുഴയുന്ന അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ഞാനിത് എന്റെ ജീവിതത്തില്‍ കുറെ ചെയ്തിട്ടുണ്ട്, ഇതൊന്നും അത്ര വലിയ കാര്യമല്ല, ഈ സ്യൂട്ട് ഇട്ടുള്ള തുഴയല്‍ എനിക്ക് വലിയ വിഷമമുള്ള കാര്യമല്ല’ എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ ആയിരക്കണക്കിന് കമന്റുകള്‍. ഈ ആഴ്ച നടന്ന ബോറിസിന്റെ സ്വീഡന്‍ സന്ദര്‍ശനത്തിനിടയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. വിശിഷ്ടാതിഥികള്‍ കാണാന്‍ വന്നാല്‍ അവരെയും കൊണ്ട് ബോട്ടിങ്ങിന് പോവുകയെന്നത് സ്വീഡിഷ് പ്രധാനമന്ത്രിമാര്‍ക്ക് ഇടയിലുള്ള ഒരു ഔദ്യോഗിക ചടങ്ങാണ്.