റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കാന്‍ സൗദി അറേബ്യ. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുന്നത്.

ഇതിനായി പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദു അയ് ലിജ് അറിയിച്ചു.

പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ മറ്റു പ്രാദേശിക വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.