വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ചു യു.എസ്.

സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 10 ചൊവ്വാഴ്ചയാണ് റിപ്പോട്ട് പുറത്തുവിട്ടത്. 1994നു ശേഷം ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം 35 ശതമാനം വര്‍ദ്ധനവ്.

2020ല്‍ നടന്ന കൊലപാതകങ്ങളില്‍ 79 ശതമാനവും, ആത്മഹത്യകളില്‍ 53 ശതമാനവും വെടിവെപ്പിനെ തുടര്‍ന്നാണ്.2002 ല്‍ പാന്‍ഡമിക്കിനെ തുടര്‍ന്ന് അമേരിക്കന്‍ കൗണ്ടികളില്‍ പോവര്‍ട്ടി ലവല്‍ ഉയര്‍ന്ന സ്ഥലങ്ങളിലാണ് കൂടുതല്‍ വെടിവെപ്പുസംഭവങ്ങള്‍ നടന്നിട്ടുള്ളതെന്നും, മറ്റു കൗണ്ടികളെ സംബന്ധിച്ചു ഇതു 4.5 ശതമാനം വര്‍ദ്ധനവാണെന്നും യു.എസ്. സെന്‍സസ് ബ്യൂറോ ഡാറ്റായില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. 100,000 പേരില്‍ ഫയര്‍ ആം മരണങ്ങള്‍ 4.6 ല്‍ നിന്നും 6.1 ഒന്നായി ഉയര്‍ന്നിരിക്കുന്നു.

2020 ല്‍ ഏററവും കൂടുതല്‍ മരണങ്ങള്‍ 10നും 44നും ഇടയിലുള്ള കറുത്ത വര്‍ഗ്ഗക്കാരിലാണ്. അതൊടൊപ്പം അമേരിക്കന്‍, ഇന്ത്യന്‍, അലാസ്‌ക്ക നാറ്റീവ് 25നും 44നും ഇടയിലുള്ളവരിലാണ്. എഫ്.ബി.ഐ. ഡാറ്റായനുസരിച്ചു 2019 നേക്കാള്‍ 2020 ല്‍ 29.4 ശതമാനം മരണമാണ് വെടിവെപ്പിനെ തുടര്‍ന്നും ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടികാണിക്കുന്നു.

അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങള്‍ രാജ്യത്തിന്റെ പൊതുജനാരോഗ്യത്തിന് ഭീഷിണിയുയര്‍ത്തുന്നതായി അമേരിക്കന്‍ പബ്ലിക്ക് ഹെല്‍ത്ത് അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോര്‍ജ് ബഞ്ചമിന്‍ അഭിപ്രായപ്പെട്ടു.

– പി.പി ചെറിയാന്‍