രുചികരമായ മുട്ട വരട്ടിയത് തയാറാക്കാം. ചൂടോടെ കഴിക്കാം

ചേരുവകള്‍
പുഴുങ്ങിയ മുട്ട: 4 എണ്ണം
സവാള: 3 എണ്ണം
തക്കാളി: 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്: 1 ടേബ്ള്‍സ്പൂണ്‍
മല്ലിപ്പൊടി: 1 ടേബ്ള്‍സ്പൂണ്‍
മുളകുപൊടി: 1 ടേബ്ള്‍സ്പൂണ്‍
മഞ്ഞള്‍പൊടി: അര ടേബ്ള്‍സ്പൂണ്‍
വലിയ ജീരകം: 1 ടീസ്പൂണ്‍
എണ്ണ: 2 ടേബ്ള്‍സ്പൂണ്‍
ഉപ്പ്: പാകത്തിന്
പഞ്ചസാര: ഒരു നുള്ള്
മല്ലിയില: ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ജീരകം മൂപ്പിക്കുക.

അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക. ശേഷം സവാളയും തക്കാളിയും മിക്‌സിയില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അരച്ചെടുത്ത കൂട്ട് ചട്ടിയിലേക്ക് ഒഴിച്ച്‌ മസാലപ്പൊടികളും പാകത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് വെള്ളമയം മാറി എണ്ണ തെളിയുന്നതുവരെ ചെറുതീയില്‍ വരട്ടി എടുക്കുക. ശേഷം പുഴുങ്ങിയ മുട്ട രണ്ടായി പിളര്‍ന്നത് ചേര്‍ത്ത് അഞ്ചു മിനിറ്റുകൂടി വേവിക്കുക. ശേഷം ചൂടോടെ ഉപയോഗിക്കുക.