ഒരേസമയം ഒന്നിലേറെ ഭാര്യമാരെ സ്വന്തമാക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരിൽ റെക്കോർഡ് ഭാര്യമാരുമായി ജീവിക്കുന്ന പലരും ലോകപ്രശസ്തരുമാണ്. 39 ഭാര്യമാരും 94 മക്കളുമുള്ള മിസോറാം സ്വദേശിയായ സിയോണയെക്കുറിച്ച് പലരും കേട്ടുകാണും. അതിനിടെയാണ് മറ്റൊരുകക്ഷി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഏകദേശം ഒരു വർഷം മുമ്പ് പുറത്തുവന്ന ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. ദൃശ്യങ്ങളിൽ ഒരു വൃദ്ധന്റെ വിവാഹ ചടങ്ങാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ 37-ാമത്തെ വിവാഹമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. അതും 28 ഭാര്യമാരുടെ സാന്നിധ്യത്തിൽ 37-ാമത്തെ വിവാഹം ആഘോഷപൂർവ്വം നടക്കുകയാണ്.

 

ചടങ്ങിൽ വൃദ്ധന്റെ 35 മക്കളും 126 ചെറുമക്കളുമുണ്ട്. കുടുംബത്തിന്റെ മുഴുവൻ സാന്നിധ്യത്തിലാണ് വൃദ്ധന്റെ വിവാഹമെന്നതാണ് സവിശേഷത. ഐപിഎസ് ഓഫീസർ റൂപിൻ ശർമ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ആണിത്. ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും ബുദ്ധിയുള്ള മനുഷ്യനെന്നാണ് അദ്ദേഹം ഈ വിഡിയോയ്‌ക്ക് തലക്കെട്ട് നൽകിയത്. എന്നാൽ യഥാർത്ഥത്തിൽ ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ ആരുടെ വിവാഹമാണെന്നോ ഒരു വർഷത്തിനിപ്പുറവും അജ്ഞാതമായി തുടരുകയാണ്.

ഈ ദൃശ്യങ്ങൾ വ്യാജമാണെന്നും പലരും അവകാശപ്പെടുന്നുണ്ട്. ഏതായാലും ദൃശ്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. വൃദ്ധൻ നിരവധി വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. 45 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഭാര്യമാരായി സൂചിപ്പിക്കുന്ന ഒരുപാട് സ്ത്രീകളെ കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ലോകത്ത് ഒന്നിലേറെ ഭാര്യമാരോടൊപ്പം ഒരു വീട്ടിൽ കഴിയുന്നവർ വിരളമല്ല. പതിനേഴാമത്തെ വയസിൽ ആദ്യ വിവാഹം കഴിച്ച സിയോണ മരിക്കുന്നതിന് മുമ്പ് 39 വിവാഹം കഴിച്ചിരുന്നു.