പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച നെജിലയുടെ ഭർത്താവും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസമാണ് പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്‍റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ റെനീസിന്‍റെഭാര്യ നെജില (24) മക്കളായ ടിപ്പു സുൽത്താൻ (5) മലാല (ഒന്നേകാൽ വയസ്) എന്നിവരാണ് മരിച്ചത്.

നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതിൽ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ പീഡനങ്ങളാണെന്നായിരുന്നു നജിലെയുടെ കുടുംബത്തിന്റെ ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു.