കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ മാന്ത്രിക വടിയോ വിദ്യകളോ ഇല്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി. എല്ലാവരും വ്യക്തി താല്‍പ്പര്യം വെടിഞ്ഞ് കൂട്ടായി പ്രവര്‍ത്തിക്കണം. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി തിരിച്ചുകൊണ്ടുവരാന്‍ കഴിയൂവെന്നും സോണിയഗാന്ധി പറഞ്ഞു.

പാര്‍ട്ടി നമുക്ക് നല്ലത് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്. പാര്‍ട്ടി ഇതുവരെ നല്‍കിയതിന്‍റെ കടം വീട്ടാനുള്ള സമയമാണിത്. അതിന് എല്ലാവരും മുന്നോട്ട് വരണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ചിന്തന്‍ ശിബിരിന് മുന്നോടിയായി നടന്ന എഐസിസി ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷ.