ഇന്റലിജന്റ് കോഷ്യന്റ് എന്ന ആശയവും ഐക്യു എന്ന അതിന്റെ ചുരുക്കെഴുത്തും ഇന്ന് മിക്കവാറും എല്ലാവർക്കും പരിചിതമാണ്. പ്രത്യേക പരിശോധനകളും ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ഐക്യു ലെവൽ കണ്ടെത്താൻ കഴിയുമെന്ന് നമുക്കെല്ലാവർക്കുംം അറിയാം… ബുദ്ധിരാക്ഷസനെന്ന് നമ്മൾ വിളിക്കുന്ന ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ ഐക്യു ലെവൽ ഏകദേശം 160 ആണെന്നാണ് പറയുന്നത്.

മനുഷ്യന്റെ ബുദ്ധിയുടെ നിലവാരം നിർണയിക്കാനുള്ള ഐക്യു ടെസ്റ്റുകളിലേതെങ്കിലും പരീക്ഷിച്ച് നോക്കാൻ ഇഷ്ടപ്പെടാത്ത ഒരാളുമുണ്ടാകില്ല. ലോകത്ത് പല തരത്തിലുള്ള ഐക്യ ടെസ്റ്റ് ഉണ്ടെങ്കിലും കേവലം മൂന്ന് ചോദ്യങ്ങൾ മാത്രമുള്ള ഐക്യു ടെസ്റ്റാണ് ലോകത്തെ ഏറ്റവും ചെറിയ ഐക്യു ടെസ്റ്റായി കണക്കാക്കുന്നത്.

പക്ഷേ കോഗ്നിറ്റീവ് റിഫ്‌ളക്ഷൻ ടെസ്റ്റ് എന്നറിയപ്പെടുന്ന ഈ പരീക്ഷയിൽ 17 ശതമാനം പേർക്ക് മാത്രമേ വിജയിക്കാനായുള്ളൂ. എതാണാ ബുദ്ധിരാക്ഷസൻമാരെ കുഴപ്പിക്കുന്ന മൂന്ന് ചോദ്യങ്ങൾ എന്നല്ലേ?

1 ഒരു ബാറ്റിനും ഒരു ബോളിനും കൂടി ആകെ വില 1.10 ഡോളറാണ്. പന്തിനേക്കാൾ ഒരു ഡോളർ കൂടുതലാണ് ബാറ്റിന്റെ വില.അപ്പോൾ പന്തിന്റെ വിലയെത്രയാണ് ?

2 അഞ്ച് വിഡ്ജറ്റുകൾ നിർമ്മിക്കാൻ അഞ്ച് മെഷീനുകൾക്ക് അഞ്ച് മിനിറ്റ് സമയം വേണമെങ്കിൽ 100 വിഡ്ജറ്റുകൾ നിർമ്മിയ്‌ക്കാൻ 100 മെഷീനുകൾക്ക് എത്ര സമയം വേണം?

3 ഒരു വലിയ തടാകത്തിൽ താമരപ്പൂ നിറഞ്ഞ ഒരു ഭാഗമുണ്ട്. എല്ലാ ദിവസവും ഈ ഭാഗം താമരപ്പൂക്കളാൽ നിറഞ്ഞ് ഇരട്ടിയാകുന്നു.താമരപ്പൂകൊണ്ട് തടാകം മൂടാൻ 48 ദിവസമെടുക്കുമെങ്കിൽ തടാകത്തിന്റെ പകുതി ഭാഗം മൂടാൻ എത്ര സമയമെടുക്കും?

എന്തൊരു സിമ്പിൾ ചോദ്യങ്ങൾ അല്ലേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം 10 സെന്റ്, രണ്ടാമത്തേതിന് 100 മിനിറ്റ്, മൂന്നാമത്തേതിന് 24 ദിവസം എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ബുദ്ധിരാക്ഷസൻമാരായ ആ 17 ശതമാനം പേരുടെ കൂട്ടത്തിൽ നിങ്ങളില്ലെന്ന നഗ്ന സത്യം മനസിലാക്കിക്കോളൂ. പിന്നെ എന്താണ് ശരിയായ ഉത്തരങ്ങൾ എന്നല്ലേ?

ശരിയായ ഉത്തരങ്ങൾ ഇവയാണ്:

1. അഞ്ച് സെന്റ്
2. അഞ്ച് മിനിറ്റ്
3. 47 ദിവസം

എങ്ങനെയാണ് ഇതെന്നല്ലേ?

 

1*

 

ചോദ്യം വീണ്ടും വായിക്കുക… ബാറ്റിന്റെ വില ചോദ്യത്തിൽ പറഞ്ഞിട്ടില്ല, പക്ഷേ ബാറ്റിന്റെ വില പന്തിനേക്കാൾ 1 ഡോളർ കൂടുതലാണെന്ന് പറഞ്ഞു.

X എന്നത് പന്തിന്റെ മൂല്യമാണ്.

ബാറ്റിന്റെ വില പന്തിനേക്കാൾ 1$ കൂടുതൽ.

ഇപ്പോൾ ബാറ്റിന്റെ വില X + $1 ആണ്

ബാറ്റിന്റെയും പന്തിന്റെയും ആകെ വില $1.10 ആണ്

ഇപ്പോൾ BAT(X+$1) + ബോൾ(X) = $1.10

അതിനാൽ (X + 1) + X = 1.10

2X + 1 = 1.10

2X = 1.10 – 1

2X = 0.10

X = 0.05

 

2*

 

5 മെഷീൻ = 5 മിനിറ്റിനുള്ളിൽ 5 വിഡ്ജറ്റുകൾ നിർമ്മിക്കുന്നു

1 മെഷീൻ = 5 × 5 മിനിറ്റ് = 25 മിനിറ്റിനുള്ളിൽ 5 വിഡ്ജറ്റുകൾ നിർമ്മിക്കുന്നു

1 മെഷീൻ = 25 ÷ 5 മിനിറ്റ് = 5 മിനിറ്റിനുള്ളിൽ 1 വിഡ്ജറ്റുകൾ നിർമ്മിക്കുന്നു.

അതിനാൽ, 1 മെഷീൻ = 5 × 100 മിനിറ്റ് = 500 മിനിറ്റിനുള്ളിൽ 100 ??വിഡ്ജറ്റുകൾ നിർമ്മിക്കുന്നു

ഇപ്പോൾ, 100 മെഷീൻ = 500 ÷ 100 മിനിറ്റ് = 5 മിനിറ്റിനുള്ളിൽ 100 ??വിഡ്ജറ്റുകൾ നിർമ്മിക്കുന്നു.

3*

എല്ലാ ദിവസവും ഒരു ഭാഗം താമരപ്പൂക്കളാൽ നിറഞ്ഞ് ഇരട്ടിയാകുന്നു എന്നാണല്ലോ അതിനാൽ 47 ാമത്തെ ദിവസം തടാകത്തിന്റെ പകുതി താമര കൊണ്ട് മൂടിയാലേ 48 ാമത്തെ ദിവസം താമരയുള്ള ഭാഗം ഇരട്ടിയായി തടാകത്തെ മൂടുകയുള്ളൂ.