രാഷ്‌ട്രഭാഷ ഹിന്ദിയെ ലോകത്തിന് പരിചയപ്പെടുത്താൻ വിശാല പദ്ധതി യുമായി സാംസ്‌കാരിക വകുപ്പ്. ഐക്യരാഷ്‌ട്ര സഭയുടെ സംവിധാനങ്ങളിൽ ഹിന്ദിയുടെ പ്രചാരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക പ്രവർത്തനങ്ങ ൾക്കും ഭാഷാ പ്രചാരണത്തിനുമായി എട്ടു ലക്ഷം അമേരിക്കൻ ഡോളറിന് തത്തുല്യമായ തുക ഇന്ത്യ യുഎൻ സാംസ്‌കാരിക വകുപ്പിന് കൈമാറി. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ ഉപപ്രതിനിധി ആർ.രവീന്ദ്രയാണ് ഇന്ത്യയുടെ സംഭാവന യുഎൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

ഹിന്ദി ഭാഷയെ ലോകവേദിയിൽ പരിചയപ്പെടുത്താൻ മികച്ച പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്. ഹിന്ദി അറ്റ് യുഎൻ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ത്യയിലെ 30 ശതമാനത്തിലധികം പേർ സ്ഥിരം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഒപ്പം ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയുമാണ്. ഹിന്ദി യുഎന്നിൽ പ്രചരിപ്പിക്കേണ്ടത് ഇന്ത്യ എന്ന രാജ്യത്തിന്റെ ഔദ്യോഗികമായ ഭാഷയുടെ അസ്ഥിത്വം ലോകത്തെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണ്. എല്ലാ അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കും ഹിന്ദി ഭാഷ പരിചയപ്പെടുത്തുന്നതിലൂടെ ലോകം മുഴുവൻ ഇന്ത്യയുടെ ഔദ്യോഗിക ഭാഷ കടന്നു ചെല്ലുമെന്നും രവീന്ദ്ര പ്രത്യാശ പ്രകടിപ്പിച്ചു.

2018 മുതൽ ഐക്യരാഷ്‌ട്രസഭയുടെ ആഗോള ആശയവിനിമയ പദ്ധതികളിൽ ഇന്ത്യ സജീവ അംഗമാണ്. മാത്രമല്ല ഇന്ത്യയുടെ എല്ലാ നേട്ടങ്ങളും ആശങ്ങളും ഐക്യരാഷ്‌ട്രസഭയിൽ ഹിന്ദിയിൽ തന്നെ പരിഭാഷപ്പെടുത്തി എത്തിക്കാനും അത് ഡിജിറ്റലായി സൂക്ഷിക്കാനും ഇന്ത്യയ്‌ക്കാവുന്നുണ്ടെന്നും രവീന്ദ്ര പറഞ്ഞു.