സോഷ്യൽ മീഡിയയിലൂടെ ടെലിവിഷനിലേക്ക് എത്തി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിമാറിയ നിരവധി പേരുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ആമുഖം ആവശ്യമില്ലാത്ത താരങ്ങളിൽ ഒരാളാണ് മലയാളികൾക്കിപ്പോൾ മനീഷ മഹേഷ് (Maneesha mahesh). ‘പാടാത്ത പൈങ്കിളി’യെന്ന പരമ്പരയില്‍ ‘കണ്‍മണി’യെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനീഷ അത്രത്തോളം ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ തരംഗമാകാറുണ്ട്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മനീഷ കൺമണിയെന്ന കഥാപാത്രമായി എത്തിയപ്പോൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റ് പരമ്പര ‘പാടാത്ത പൈങ്കിളി’ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്നെ, പരമ്പരയിലെ താരമായ ‘കൺമണി’യുടെ ആരാധകരുടെ എണ്ണവും കൂടിവന്നു. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സജീവമായ മനീഷ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കാറ്.

അടുത്തിടെ സ്വയംവരയ്ക്കായി മനീഷ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ വലിയ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗ്ലാമറസ് ലുക്കിലെത്തിയ മനീഷയുടെ ചിത്രങ്ങളും വീഡിയോയും ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കുകയായിരുന്നു. പുതിയ ഡിസൈൻ സാരിയിൽ ഏറെ മനോഹരിയായി അണിഞ്ഞൊരുങ്ങിയ മനീഷയുടെ വീഡിയോ പെട്ടെന്നാണ് കാഴ്ചക്കാരെ കൂട്ടിയത്.

ഇപ്പോഴിതാ സ്വയംവരയ്ക്ക് വേണ്ടി ഞെട്ടിക്കുന്ന മേക്കോവർ ഫോട്ടോഷൂട്ടുമായി എത്തുകയാണ്  മനീഷ. സ്ലീവ്ലെസ് ടോപ്പുള്ള ലെഹങ്കയിൽ അതി മനോഹരിയായാണ് താരം എത്തുന്നത്.  ഏറെ വ്യത്യസ്തമായ കിടിലൻ ലുക്കിലാണ് താരത്തിന്റെ വരവ്. ഇതിനോടകം ഇൻസ്റ്റഗ്രാമിൽ നിരവധി കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കി കഴിഞ്ഞു.

‘പാടാത്ത പൈങ്കിളി’

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് ‘പാടാത്ത പൈങ്കിളി’. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. മനീഷയാണ് ‘പാടാത്ത പൈങ്കിളി’യിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യപരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ.

ഇതിന് പിന്നാലെയാണ് ലിക്ജിത്ത് സൂരജിന് പകരക്കാനായി എത്തിയത്. മികച്ച രീതിയിൽ ലിക്ജിത്തും വേഷം കൈകാര്യം ചെയ്ത് വരുന്നതിനിടയിൽ താരവും പരമ്പരയിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നും ടീമിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നതായും ലിക്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.