ഷൂട്ടിംഗ് ഉള്ളതിനാലാണ് കെ. സുരേന്ദ്രന്റെ മകന്റെ കല്യാണത്തിനും പങ്കെടുക്കാഞ്ഞത്. താന്‍ വിളിച്ച്‌ അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ജെപി നദ്ദ കേരളത്തിലെത്തിയപ്പോഴുള്ള ചടങ്ങിലും പങ്കെടുക്കാനായില്ല. ആവേദിയില്‍ താനും ഉണ്ടാകേണ്ടതായിരുന്നു. ഷൂട്ടില്‍ നിര്‍ത്തിയാല്‍ ആ പടം അവിടേം ഇവിടേം ആയിട്ട് നിന്നു പോകും. വൈകുന്നേരം ഷൂട്ടില്ലെന്ന് പറഞ്ഞാല്‍ ദൂരെയെവിടെയെങ്കിലും നിന്ന് കണ്ടിട്ട് പോകുമെന്നും’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തൃശ്ശൂര്‍ പൂരത്തിന്റെ സാമ്ബിള്‍ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്ബാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തില്‍ ഗതാഗത നിയന്ത്രമുണ്ടാകും.

സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം എല്ലാവരും അനുസരിക്കണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു.

എല്ലാ വര്‍ഷവും ഇത് തുടര്‍ന്നു പോകേണ്ടതല്ലേ, ഒരു ജീവഹാനിയും സംഭിക്കാതെ നല്ല രീതിയില്‍ തുടരണ്ടതല്ലേ, സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും എല്ലാവരും വെടിക്കെട്ട് കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വരാജ് ഗ്രൗണ്ടില്‍ നിന്നും വെടിക്കെട്ട് കാണാന്‍ സാധിക്കില്ലെന്ന എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണയുടെ പ്രതികരണത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വൈകാരികമായി ചോദ്യം ചെയ്യാനുള്ള അവകാശമില്ല, നിയമപരമായി ചോദ്യം ചെയ്യാം. അടുത്ത വര്‍ഷം സുരക്ഷാ മാനദണ്ഡങ്ങള്‍ കൂട്ടി സംവിധാനങ്ങള്‍ ഒരുക്കണം. ഉള്ള സൗകര്യത്തില്‍ എല്ലാവരും പൂരം ആസ്വദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തവണത്തെ പൂരത്തിന് പങ്കെടുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാല്‍ പൂരത്തിന് പങ്കെടുക്കാനാകില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.