10,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വത നഗരമായ തവാങ്ങിലാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. അരുണാചല്‍ പ്രദേശിലെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണിത്. തവാങ് മൊണാസ്ട്രി, ദലൈലാമയുടെ ജന്മസ്ഥലം എന്ന നിലയിലും രാജ്യത്തെ ഏറ്റവും വലിയ ബുദ്ധ വിഹാരം എന്ന നിലയിലും ലോകപ്രശസ്തമാണ്.

സമുദ്രനിരപ്പില്‍ നിന്ന് 3,048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മനോഹരവും പ്രകൃതിരമണീയവുമായ പട്ടണമായ തവാങ്, ദവാങ് എന്നും അറിയപ്പെടുന്നു. നിരവധി സന്യാസിമാര്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു. ലാസയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശ്രമമായി അംഗീകരിക്കപ്പെട്ട ആത്മീയകേന്ദ്രത്തിന് 400 വര്‍ഷം പഴക്കമുണ്ട്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: നവംബര്‍ മുതല്‍ മാര്‍ച് വരെ
ദൂരം: തവാങ്ങില്‍ നിന്ന് ഏകദേശം 7.2 കിലോമീറ്റര്‍ അകലെ
സമയം: രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ്, മിക്കവാറും ബുധനാഴ്ചകളില്‍ അടച്ചിരിക്കും.