ഹിമാലയന്‍ മേഖലയിലെ പ്രശസ്തമായ കൊടുമുടികളില്‍ ഒന്നാണ് കാഞ്ചന്‍ജംഗ.

ബേസ് ക്യാംപിലേക്കുള്ള ട്രെകിംഗ് ഒരു സാഹസിക യാത്രയാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 28169 അടി ഉയരത്തിലാണ്് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണിത്. 8,586 മീറ്റര്‍ (28,169 അടി) ഉയരമുണ്ട്. കാഞ്ചന്‍ജംഗ ഹിമാല്‍ മേഖലയില്‍ തീസ്റ്റ നദിയുടെ കിഴക്കായി ഇന്‍ഡ്യ-നേപാള്‍ അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്.

കാഞ്ചന്‍ജംഗയിലെ അഞ്ച് വലിയ കൊടുമുടികളാണുള്ളത്. ഫ്രേ പീക്, കോക് താങ്, കബ്രു കൊടുമുടി, റാതോങ്, ചന്ദ്ര കൊടുമുടി, കബ്രു ഡോം എന്നിവയാണ് മറ്റ് കൊടുമുടികള്‍. ഇവിടങ്ങളിലെല്ലാം ട്രെകിംഗ് നടത്താനായി സാഹസിക സഞ്ചാരികളെത്തുന്നു. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മാര്‍ച് പകുതി മുതല്‍ മെയ് വരെ, സെപ്റ്റംബര്‍ പകുതി മുതല്‍ ഒക്ടോബര്‍ വരെ. ട്രെകിംഗില്‍ ഉള്‍ക്കൊള്ളുന്ന ദൂരം: ഏകദേശം 90 കിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും.ദൈര്‍ഘ്യം: മുഴുവന്‍ ട്രെകിംഗിനും ഏകദേശം 11 ദിവസമെടുക്കും.
നിരക്ക്: ഓരോ ഓപറേറ്റര്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കും. ഏകദേശം 15,000 രൂപയില്‍ താഴെ