ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ്.പക്ഷെ സമയ നഷ്ട്ടം ഓര്‍ത്താണ് പലരും ബിരിയാണി ഉണ്ടാക്കാതെ പോകുന്നത്.സമയം അധികമെടുക്കാതെ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം.എങ്ങനെയാണെന്നല്ലേ?പ്രെഷര്‍ കുക്കറില്‍ തയ്യാറാക്കാം ബിരിയാണി.

ഒരു കിലോ ചിക്കന്‍ കൊണ്ട് ഉണ്ടാക്കാവുന്ന ബിരിയാണിയുടെ ചേരുവ അളവുകള്‍ താഴെ കുറിക്കുന്നു.പ്രെഷര്‍ കുക്കറില്‍ തയ്യറാക്കാം ബിരിയാണി.സ്വാദിന് കുറവില്ലാതെ സമയലാഭത്തില്‍ ചിക്കന്‍ ബിരിയാണി തയ്യാര്‍

ചേരുവകള്‍

ചിക്കന്‍ – ഒരു കിലോ
ബിരിയാണി അരി – 4 കപ്പ്
വെള്ളം – 6 കപ്പ്
സവാള – മൂന്നെണ്ണം
തക്കാളിവലുത് – 1
ഇഞ്ചി വെളുത്തുള്ളി paste- 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് –
നെയ്യ് – 2ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
പട്ട – 1
ഗ്രാമ്ബൂ – മൂന്നെണ്ണം
ഏലക്കായ ഒന്നോ,രണ്ടോ
വലിയ ജീരകം കാല്‍ ടീ സ്പൂണ്‍
നാരങ്ങാ നീര് – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലി, പൊതീന – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം

ചിക്കനില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.

കുക്കറിലേക്ക് എണ്ണ ഒഴിച്ച്‌ ചൂടാക്കിയ ശേഷം പട്ട, ഗ്രാമ്ബൂ, ഏലക്ക, ജീരകം എന്നിവ ചേര്‍ക്കുക.

ഉള്ളി കൂടെ ചേര്‍ത്ത് വഴറ്റണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, തക്കാളി എന്നിവ അതിലേക്ക് ചേര്‍ത്ത് വഴറ്റുക..

ശേഷം ചിക്കന്‍, വെള്ളം, നെയ്യ്, ഗരം മസാല, മല്ലി, പൊതീന എന്നിവ ചേര്‍ക്കുക

വെള്ളം തിളയ്ക്കുമ്ബോള്‍ വെള്ളം തുറന്നിരിക്കുന്ന അരി ചേര്‍ക്കുക. കുക്കര്‍ അടച്ചു വേവിക്കുക

ഒരു വിസില്‍ വന്ന ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ആവി പോയ ശേഷം തുറക്കുക