നവ്യ നായര്‍ ചിത്രം ഒരുത്തീ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മെയ് 13 മുതല്‍ ചിത്രം മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഒരുത്തീ.

ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയില്‍ പെട്ട്പോകുന്നതും, അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തില്‍ വിനായകന്‍ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്. വില്ലന്‍ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിന്റേതാണ് ‘ദി ഫയര്‍ ഇന്‍ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ തീയേറ്ററുകളില്‍ എത്തിയത്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തി നിര്‍മ്മിച്ചിരിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാന്‍റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോള്‍ എഡിറ്ററും ഡിക്‌സണ്‍ പൊടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്.

ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേര്‍ന്നാണ് ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. മേക്കപ്പ് – രതീഷ് അമ്ബാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകള്‍ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയന്‍ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സ്റ്റില്‍സ് പകര്‍ത്തിയത് അജി മസ്‌കറ്റും ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് കോളിന്‍സ് ലിയോഫിലുമാണ്.