ഒരോവറില്‍ 34 റണ്‍സ് അടിച്ചെടുത്ത് ബെന്‍ സ്‌റ്റോക്ക്‌സ്. കൗണ്ടിയിലാണ് വെടിക്കെട്ട് ബാറ്റിങ്ങോടെ സ്‌റ്റോക്ക്‌സ് റെക്കോര്‍ഡിട്ടത്. 17 സിക്‌സുകള്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്ന് പറന്നു. 88 പന്തില്‍ സ്റ്റോക്ക്‌സ് 161 റണ്‍സ് നേടി. ദര്‍ഹമിന് വേണ്ടി ബാറ്റ് വീശിയ സ്‌റ്റോക്ക്‌സ് വോര്‍സെസ്റ്റര്‍ഷറിനെയാണ് തന്റെ ബാറ്റുകൊണ്ട് പ്രഹരിച്ചത്. കൗണ്ടില്‍ ഒരു ഇന്നിങ്‌സില്‍ 17 സിക്‌സുകള്‍ പറത്തുന്ന ആദ്യ താരമാണ് സ്റ്റോക്ക്‌സ്.

ജോഷ് ബെക്കര്‍ എറിഞ്ഞ ദര്‍ഹാമിന്റെ 117ാം ഓവറിലാണ് സ്‌റ്റോക്ക്‌സ് 34 റണ്‍സ് അടിച്ചെടുത്തത്. ആദ്യത്തെ 5 പന്തും സിക്‌സ് പറത്തിയപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറി നേടി. സ്റ്റോക്ക്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 580 റണ്‍സ് എന്ന സ്‌കോറിലേക്ക് ദര്‍ഹം എത്തി.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായതിന് പിന്നാലെ വന്ന സ്റ്റോക്ക്‌സിന്റെ ഈ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ജൂണില്‍ ന്യൂസിലന്‍ഡിന് എതിരെയുള്ള പരമ്ബരയിലാവും സ്റ്റോക്ക്‌സിന്റെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തുള്ള അരങ്ങേറ്റം.