ന്യൂയോര്‍ക്ക് ∙ മിസ് ഇന്ത്യാ ന്യൂയോര്‍ക്ക് മത്സരത്തില്‍ മലയാളിയായ മീര മാത്യു കിരീടമണിഞ്ഞു. ഏറെ കാലത്തിനുശേഷമാണ് മലയാളി വനിത കിരീടമണിയുന്നത്. കൈപ്പട്ടൂര്‍ ചെരിവുകാലായില്‍ ജോണ്‍ മാത്യുവിന്റെയും, അടൂര്‍ സ്വദേശിനി രാജി മാത്യുവിന്റെയും മകളാണ് മീര. നോര്‍ത്ത് വെല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസില്‍ ഐടി പ്രഫഷണലാണ് ഈ ഇരുപത്തിമൂന്നുകാരി.

രണ്ടു വര്‍ഷം മുമ്പ് മിസ് ക്വീന്‍ കേരള മത്സരത്തില്‍ പങ്കെടുത്തതാണ് മുന്‍കാല പരിചയം. അതില്‍ ആദ്യത്തെ 15 പേരില്‍ ഒരാളായിരുന്നു. പക്ഷേ അവസാന ഘട്ട മത്സരം കേരളത്തിലായതിനാല്‍ പങ്കെടുക്കാനായില്ല. മിസ് ഇന്ത്യ ന്യൂയോര്‍ക്ക് വിഭാഗത്തില്‍ അഞ്ചുപേരാണ് ഫൈനലിലെത്തിയത്.

ഓഗസ്റ്റില്‍ ന്യൂജഴ്‌സിയില്‍ നടക്കുന്ന മിസ് ഇന്ത്യ അമേരിക്ക സൗന്ദര്യ മത്സരത്തിൽ മീര ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കും.

ജോയിച്ചന്‍ പുതുക്കുളം