ചപ്പാത്തിക്കും ചോറിനുമൊപ്പം കൂട്ടാന്‍ നമുക്കൊരടിപൊളി വഴുതനങ്ങ(brinjal) ചമ്മന്തി ഉണ്ടാക്കിയാലോ?

എങ്ങനെ തയാറാക്കാമെന്ന് നോക്കാം..

അധികം മൂക്കാത്ത ഇടത്തരം വലുപ്പമുള്ള രണ്ടു വഴുതനങ്ങ കനലില്‍ ചുട്ടെടുക്കുക. ഇതിന്റെ തൊലിയും കരിഞ്ഞ ഭാഗവും മാറ്റി വയ്ക്കമം. ഒരു തേങ്ങയുടെ പകുതിയും അഞ്ചു ചുവന്നുള്ളിയും ഒന്‍പതു വറ്റല്‍മുളകും തീയില്‍ ചുട്ടെടുക്കുക.

ഒരു വലിയ സ്പണ്‍ ഉഴുന്നുപരിപ്പ് വറുത്തു മാറ്റി വയ്ക്കണം. ഇവയെല്ലാം ഒരു തണ്ട് കറിവേപ്പിലയും മൂന്നു നാരകത്തിലയും പാകത്തിനുപ്പും ഒരു നെല്ലിക്കാ വലുപ്പം വാളന്‍പുളിയും ചേര്‍ത്ത് വെള്ളം തൊടാതെ അരച്ചെടുക്കുക. വഴുതനങ്ങ ചമ്മന്തി റെഡി…