റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

റഷ്യയുടെ യുക്രെയ്‌ന്‍ അധിനിവേശം ആരംഭിച്ച്‌ 20 ദിവസങ്ങള്‍ക്കുള്ളിലാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ മുഖേനയാണ് മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്ന് ഇറ്റാലിയന്‍ ദിനപത്രമായ കൊറിയര്‍ ഡെല്ല സെറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പുടിന്‍ അവസരങ്ങളുടെ വാതിലുകള്‍ തുറക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. എങ്കിലും ഞങ്ങള്‍ സമ്മര്‍ദം തുടരുകയാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ കിറില്‍ പാത്രിയാര്‍ക്കീസുമായും സംസാരിച്ചതായി മാര്‍പാപ്പ പറഞ്ഞു.