സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ട്രെയിലർ പുറത്തിറക്കിയത്.

ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ കിം കിം എന്നു തുടങ്ങുന്ന ഗാനവും ഏറെ വൈറലായിരുന്നു.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്‍തേര്‍ അനിൽ തുടങ്ങി മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്.മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.