ഡാളസ് :ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ  ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു  ആൻറണിയുടെ പൊതുദർശനം മേയ് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 10:30 വരെ  കോപ്പേൽ റോളിങ് ഓക്സ് സെമിട്രിയിൽ  വെച്ച് നടക്കും
എറണാകുളം കലൂർ പരേതരായ കോട്ടയ്ക്കൽ ജോസഫ് ആൻറണി യുടെയും കല്യാണി അമ്മയുടെയും മകനാണ് ഡാളസ് നോർത്തു വെസ്റ്റ് ഹൈ വേ അൾട്ട മെസ്സാ കോർട്ടിൽ താമസിച്ചിരുന്ന  സാബു ആൻറണി .രണ്ടു മക്കളുടെ പിതാവുകൂടിയാണ് സാബു .
സാബു ആന്റണിയെ കൂടാതെ അതേ ബോട്ടു അപകടത്തിൽ മരിച്ച ബിജു അബ്രഹാമിന്റെ സംസ്കാരം കഴിഞ്ഞ ശനിയാഴ്ച നടത്തിയിരുന്നു.
ഗിരിജ പ്രദീപ്, ബേബി ശശി ,ബീന വിജയൻ ,ബാബു ആൻറണി ,ഷീബ സാബു ,ഷാജി ആൻറണി എന്നിവർ സഹോദരങ്ങളാണ് പൊതുദർശനത്തിനു ശേഷം മൃതദേഹം ക്രീമാറ്റു  ചെയ്യും .
 
റിപ്പോർട്ട് :പി പി ചെറിയാൻ