ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 68,35,656 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 986 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ മരണ സംഖ്യ 1,05,526 ആയി.

58,27,705 പേര്‍ ഇതുവരെ രോഗമുക്തി നേടി. 9,02,425 പേര്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ രോഗമുക്തി നിരക്കില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 85.25 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നുത്.