ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ 41 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോക ഒന്നാം നമ്പറും വനിതാ താരവുമായ ആഷ്‌ലി ബാർട്ടിയാണ് സ്വന്തം നാട്ടിലെ ഗ്രാന്റ്സ്ലാമിന്റെ ഫൈനലിലേക്ക് കുതിച്ചത്. നാളെ കിരീടം ചൂടിയാൽ അത് ഇരട്ടിമധുരമാകും. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡ ണും നേടിയ ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ സ്വന്തമാക്കാനൊരുങ്ങുകയാണ്.

സെമിയിൽ അമേരിക്കയുടെ മാഡിസൺ കീയെയാണ് ആഷ്‌ലീ ബാർട്ടി നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. 6-1, 6-3നാണ് ബാർട്ടി സെറ്റും മാച്ചും പിടിച്ചത്. 1980ലാണ് അവസാനമായി ഒരു ഓസ്‌ട്രേലിയൻ വനിതാ താരം ഫൈനലിലെത്തിയത്. വെൻഡീ ടേൺബുള്ളാണ് അന്ന് കിരീടം നേടാനാകാതെ ഫൈനലിൽ പരാജയപ്പെട്ടത്.

മികച്ച റെക്കോർഡോടെയാണ് ബാർട്ടിയുടെ മുന്നേറ്റം. ഒരു മത്സരത്തിലും എതിരാളിക്ക് നാലു ഗെയിമനിപ്പുറം ബാർട്ടി അടിയറ വച്ചിട്ടില്ല എന്നതാണ് താരത്തിന്റെ മികവ്.