എയര്‍ ഇന്ത്യക്കായി സംസ്ഥാനം നല്കിയ സ്ഥലങ്ങള്‍ തിരികെയെടുക്കാന്‍ നീക്കം. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയെ ടാറ്റാ ഗ്രൂപ് ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനൊരു നീക്കം തുടങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം റബര്‍ ബോര്‍ഡായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2010ല്‍ 110 കോടി രൂപ ചെലവാക്കി എയര്‍ഇന്ത്യയുടെ ഹാങ്ങര്‍ യൂനിറ്റ് നിര്‍മിച്ചു. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് കരുതിയാണ് യൂണിറ്റ് നിര്‍മിക്കാന്‍ സാതലം നല്‍കിയതെങ്കിലും അതുണ്ടായില്ല. ഇന്നിപ്പോള്‍ വെള്ളയമ്ബലത്തും പാളയത്തും എയര്‍ഇന്ത്യയുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും സംസ്ഥാന സര്‍ക്കാറിന്റെതാണ്.
നിലവില്‍ ഈ ഹാങ്ങറില്‍ സ്വകാര്യ വിമാനക്കമ്ബനികളായ സ്പൈസ് ജെറ്റ്, വിസ്താര, ജെറ്റ് എയര്‍വേസ് വിമാനങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്.