പ്യോംഗ്‌യാംഗ്: ലോകത്ത് എവിടേക്ക് സഞ്ചരിച്ചാലും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ തന്റെ പേഴ്സണല്‍ ടോയ്‌ലറ്റ് കൂടെ കൊണ്ടുപോകുമെന്ന് റിപ്പോര്‍ട്ട്.

മുന്‍ ഉത്തരകൊറിയന്‍ ഗാര്‍ഡ് കമാന്‍ഡ് ജീവനക്കാരനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കിം ജോംഗ് ഉന്‍ ലോകത്ത് എവിടെ സന്ദര്‍ശനം നടത്തിയാലും അദ്ദേഹത്തിന്റെ പേഴ്സണല്‍ ടോയ്‌ലറ്റ് അവിടെ ഉണ്ടാകണമെന്ന് നിര്‍ബന്ധം ഉണ്ട്. തന്റെ വിസര്‍ജ്ജനം തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്ന ഭയമാണ് ഇതിന് പിന്നില്‍. അദ്ദേഹം യാത്രചെയ്യുന്ന മുഴുവന്‍ വാഹനങ്ങളിലും ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ പ്രത്യേക സൗകര്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

മുന്‍ ഉത്തരകൊറിയന്‍ ഗാര്‍ഡ് കമാന്‍ഡ് ജീവനക്കാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കിം ജോംഗ് ഉന്നിന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയാല്‍ ലോക നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന ഭയമാണ് ഈ തീരുമാനത്തിന് പിന്നില്‍.