ലണ്ടന്‍:ഇംഗ്ലണ്ടിന്റെ വൈദിക ചരിത്രത്തിലേക്ക് മലയാളി പെരുമ. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി റവറന്റ് ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളി എന്ന സാജുവാണ് സ്ഥാനമേറ്റത്.
42 കാരനായ സാജുവെന്ന് വിളിക്കുന്ന ബിഷപ്പ് ലൂക്കോസ് ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങി ലാണ് ചുമതലയേറ്റത്. ആര്‍ച്ച്ബിഷപ്പ് ഓഫ് കാന്റര്‍ബറി ജസ്റ്റിന് വെല്‍ബിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ശുപാര്‍ശയില്‍ ബ്രിട്ടീഷ് രാജ്ഞി എലി സബത്ത് രണ്ടിന്റെ അനുമതിയോടെയാണ് വൈദിക സമൂഹം പ്രഖ്യാപനം നടത്തിയത്. ലെസ്റ്റര്‍ഷെയറിലെ എന്റര്ബീയിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അക്കാദമി വൈദികരുടേയും മറ്റ് പ്രതിനിധികളുടേയും നേതൃത്വത്തില്‍ ഇനി ആചാരപരമായ ചടങ്ങുകള്‍ നടക്കും. ഫെബ്രുവരി 5നാണ് സാജു ബിഷപ്പ് ഓഫ് ലോഫ്ബറോ എന്ന സ്ഥാനപ്പേരില്‍ അവരോധിതനാക്കപ്പെടുക.
ലോകത്തിലെ നിരവധി പേരുടെ പ്രാര്‍ത്ഥനയാണ് ഈ സേവനത്തിനായി തനിക്ക് അവസരം നല്‍കിയതെന്ന് ബിഷപ്പ് ലൂക്കോസ് എന്ന സാജു പറഞ്ഞു. വിവാഹി തനായ സാജുവിന്റെ രണ്ട് മക്കളായ സിപ്പും അബ്രഹാമും കുടുംബാംഗ ങ്ങള്‍ക്കൊപ്പം ചടങ്ങില്‍ സംബന്ധിച്ചു. നാലുമക്കളാണ് സാജുവിന് ആകെയുള്ളത്. ഭാര്യ കാത്തിയും ചടങ്ങിലുണ്ടായിരുന്നു.
കേരളത്തില്‍ ജനിച്ച സാജു പഠിച്ചത് ബാംഗ്ലൂരിലാണ്. ബാംഗ്ലൂരില്‍ നഴ്സായിരുന്നു സാജുവിന്റെ മാതാവ്. തുടര്‍ന്നാണ് ഓക്സ്ഫോര്‍ഡിലേക്ക് സാജു വൈദിക പഠനത്തിനായി എത്തിച്ചേര്‍ന്നത്. 21 വര്‍ഷമായി സാജു ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. നിലവില്‍ ഗില്ലിന്ഹാമിലെ സെന്റ് മാര്‍ക്സ് പള്ളിയിലെ വികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.