മാസ്ക്, കൊവിഡ് പാസ് എന്നിവ നിയമപരമായി ഇനി മുതല്‍ ഇംഗ്ലണ്ടില്‍ ആവശ്യമില്ല. ഇവയുടെ ഉപയോഗം കര്‍ശനമല്ലെന്നുള്ള ഉത്തരവ് ഇന്നലെ മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്നു.

മാസ്ക് ധരിക്കുന്നത് സംബന്ധിച്ച്‌ ഇനി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീരുമാനിക്കാം. രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വന്നുവെന്നും ഒമിക്രോണ്‍ കേസുകള്‍ പാരമ്യത്തിലെത്തി കഴിഞ്ഞെന്നും അതിനാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ സ്ഥാപനങ്ങളില്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന് ഏതാനും വ്യാപാര ശൃംഖലകള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെങ്കിലും അതിന് വേണ്ടി പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അതാണ് സുരക്ഷിതമെന്നും റെയില്‍ ഓപ്പറേറ്റര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.