വ യസ് ഒമ്ബതേ ആയുള്ളൂ എങ്കിലും മോംഫാ ജൂനിയറിന്റെ പേരിലുള്ളത് കോടികള്‍ വിലമതിക്കുന്ന പടികൂറ്റന്‍ ബംഗ്ലാവുകളും നിരവധി സ്പോര്‍ട്സ്‌കാറുകളുമാണ്.

നൈജീരിയന്‍ ഇന്റര്‍നെറ്റ് സെലിബ്രേറ്റിയുടെ മകനാണ് തീരെ ചെറിയ പ്രായത്തില്‍ തന്നെ കോടികളുടെ സൗഭാഗ്യത്തിന് നടുവില്‍ ജീവിക്കുന്നത്. ലോകത്തിലെ ധനികരില്‍ ധനികനായ കുട്ടി എന്നാണ് മോംഫാ ജൂനിയര്‍ അറിയപ്പെടുന്നത് തന്നെ. കോടാനുകോടിയുടെ ആസ്തിയാണ് ഈ കുട്ടിയുടെ പേരില്‍ ഉള്ളത്.

ലോകത്തിലെ ‘യങ്‌സ്റ്റ് ബില്ല്യണെയര്‍’ എന്നറിയപ്പെടുന്ന ഈ കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ 25,700 ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഈ പേജില്‍ തന്റെ ആര്‍ഭാട ജീവിതത്തിന്റെ ഫോട്ടോകള്‍ എല്ലാം തന്നെ ഈ കുട്ടി പോസ്റ്റ് ചെയ്യാറുണ്ട്. ബ്രാന്‍ഡഡ് കമ്ബനികളുടെ ഡിസൈനര്‍ വസ്ത്രങ്ങളാണ് കുട്ടി മിക്കപ്പോഴും ധരിക്കുക. ലംബോര്‍ഗിനി, ഫെരാരി തുടങ്ങി കോടികള്‍ വിലമതിക്കുന്ന ആഡംബരകാറുകളില്‍ ഇരിക്കുന്ന കുട്ടിയുടെ ഫോട്ടോകളും ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.

ഇന്റര്‍നെറ്റ് സെലിബ്രിറ്റിയും 42കാരനുമായ കുട്ടിയുടെ പിതാവായ ഇസ്‌മേലിയ മുസ്തഫയാണ് മകനെ ഇത്രയും വലിയ സൗഭാഗ്യവാനാക്കിയത്. ആറാം വയസ്സിലാണ് പാതിവായ മോംഫാ സീനിയര്‍ മോംഫാ ജൂനിയറിന്റെ പേരില്‍ ആദ്യത്തെ ബംഗ്ലാവ് സ്വന്തമാക്കുന്നത്. സ്വകാര്യ ജെറ്റുകളില്‍ ഈ ഒമ്ബത് വയസ്സിനുള്ളില്‍ നിരവധി രാജ്യങ്ങളിലേക്കും ഈ കൊച്ചു കുട്ടി പറന്നു കഴിഞ്ഞു. 15 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി ഈ കുട്ടിയുടെ പേരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തന്റെ കാറുകളുടെ കളക്ഷന്റെ ഫോട്ടോയും കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ലംബോര്‍ഗിനി, ഫെരാരി പോലുള്ള കാറുകളാണ് കുട്ടിയുടെ കളക്ഷനുകളില്‍ ഉള്ളത്. യുഎഇയിലും ലാഗോസിലുമായാണ് ഇവര്‍ ജീവിതം ചെലവിടുന്നത്. കുട്ടിയുടെ ആറാമത്തെ പിറന്നാളിനാണ് പിതാവ് വീട് സമ്മാനമായി നല്‍കിയത്.