അല്ലു അർജുൻ നായകനായ പുഷ്പയുടെ വിജയം അണിയറപ്രവർത്തകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. സിനിമയിലെ സാമി സാമി, ഊ അന്താവ, ശ്രീവല്ലി തുടങ്ങിയ ഗാനങ്ങളും പ്രേക്ഷകരെ നന്നായി ആകർഷിച്ചു. അതിനിടെ പാട്ടിന് ലഭിച്ച അംഗീകാരത്തിന് പ്രേക്ഷകരോട് നന്ദി പറയുകയാണ് ഗാനരംഗത്തിൽ അഭിനയിച്ച നടി രശ്മിക മന്ദാന.

പാട്ടിനോടും തനിക്ക് ലഭിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും രശ്മിക നന്ദി പ്രകടിപ്പിച്ചു. നിരവധി ആളുകൾ അത് അവതരിപ്പിക്കുന്നത് കാണുമ്പോൾ തന്നെ പുഷ്പയുടെ ഷൂട്ടിംഗ് ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നുവെന്ന് രശ്മിക പറഞ്ഞു. പ്രേക്ഷകരുടെ അമിതമായ സ്‌നേഹം കാരണം സാമി സാമി തനിക്ക് ‘സൂപ്പർ സ്പെഷ്യലും അവിസ്മരണീയവും’ ആയി മാറിയെന്നും രശ്മിക കൂട്ടിച്ചേർത്തു.

‘സാമി സാമി എന്ന ഗാനത്തിന് ലഭിച്ച സ്നേഹത്തിന്റെ അളവ് വളരെ വലുതാണ്. ഗാനം ഇത്രയും വിജയകരമാക്കുന്നതിനും അതിൽ തന്നെ സ്നേഹിച്ചതിനും എല്ലാ ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സാമിയുടെ ചിത്രീകരണത്തിന് എനിക്ക് വലിയ സമയം വേണ്ടിവന്നു. പെപ്പി നമ്പറിന് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാൻ മണിക്കൂറുകളോളം അതിനായി റിഹേഴ്‌സൽ ചെയ്തുവെന്ന് നടി ഓർക്കുന്നു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിൽ നൃത്തത്തിന്റെ ചുവടുകൾ ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്, ഇത് എന്നെ പുഷ്പയുടെ ഷൂട്ടിംഗ് നാളുകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. ആളുകളിൽ നിന്ന് തനിക്ക് ലഭിച്ച എല്ലാ സ്‌നേഹത്തിനും നന്ദി. ലോകം ഈ ഗാനത്തെ വളരെ സവിശേഷവും അവിസ്മരണീയവുമാക്കുന്നുവെന്നും രശ്മിക വ്യക്തമാക്കി.