അഭിനേത്രി, ടെലിവിഷന്‍ അവതാരക, യൂട്യൂബര്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ മികവ് തെളിയിച്ച്‌ താരമാണ് പേര്‍ളി മാണി.

ബോളിവുഡ് സിനിമകളിലും പേര്‍ളി സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ബിഗ്‌ബോസ് ഷോ ആയിരുന്നു പേര്‍ളിയുടെ ജിവിതത്തില്‍ വഴിത്തിരിവ് ആയത്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന സീരിയില്‍ താരം ശ്രീനിഷുമായി പേര്‍ളി അവിടെ വെച്ച്‌ പ്രണയത്തിലാവുകയും പിന്നീട് അത് വിവാഹത്തിലേത്ത് എത്തുകയും ആയിരുന്നു.

അങ്ങനെ പേര്‍ളിഷ് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ച താരദമ്ബതികളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. ഇവരുടെ മകളായ നിലയ്ക്കും ആരാധകര്‍ ഏറെയാണ് കേട്ടോ. ഇപ്പോഴിതാ കുടുംബത്തിലെ മറ്റൊരു വലിയ സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് പേര്‍ളി തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. എന്താണെന്ന് അല്ലേ?. നില പെട്ടെന്ന് തന്നെ ഒരു ചേച്ചിയാകാന്‍ പോകുന്ന വിവരമാണ് പേര്‍ളി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.

പേര്‍ളിയുടെ സഹോദരിയ്ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരമാണ് താരം അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. പേര്‍ളിയുടെ സഹോദരി റെയ്ച്ചല്‍ മാണിയേയും പ്രേക്ഷകരില്‍ കുറച്ച്‌ പേര്‍ക്കെങ്കിലും അറിയാമായിരിക്കും. പേര്‍ളി സ്‌നേഹത്തോടെ റെയ്ച്ചലിനെ വാവാച്ചി എന്നാണ് വിളിക്കാറുള്ളത്.

ഫോട്ടോ പങ്കുവെച്ച്‌ കൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു നില പെട്ടെന്ന് തന്നെ ഒരു ചേച്ചിയാകാന്‍ പോകുന്നു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും എന്റെ വാവച്ചിയ്ക്കും റൂബിനും ഉണ്ടാകണം എന്നും പേര്‍ളി കുറിച്ചു. ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ച്‌ ഫോട്ടോയ്ക്ക് അടിയില്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.