കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കൊവിഡ് – ഒമിക്രോൺ സാഹചര്യം ഇന്ന് വിലയിരുത്തും.

അതേസമയം കർണാടക ,മഹാരാഷ്ട്ര ,തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.കർണാടകയിൽ 38,083 ഉം ,മഹാരാഷ്ട്രയിൽ 25,425 ഉം,തമിഴ്നാട്ടിൽ 28,515 പേരും കൊവിഡ് ബാധിതരായി.കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഡൽഹിയിലെ വാരാന്ത്യ കർഫ്യൂവും,തമിഴ്നാട്ടിലെ രാത്രികാല കർഫ്യൂവും ഒഴിവാക്കി.