കോട്ടയം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഡംബര ഹോട്ടലില്‍ നിന്നുള്ള സംഭവമാണ് വലിയ ചര്‍ച്ചകളിലേക്ക് ഇടംപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ സംഭവം അധികൃതര്‍ മുഴുവന്‍ ഒതുക്കി വെച്ചെങ്കിലും പുറത്തു വരികയായിരുന്നു. വിവാഹങ്ങള്‍ക്ക് ഏറെ പേരുകേട്ട സ്ഥലമായ ഹോട്ടലിലാണ് വിവാഹ ചടങ്ങിനിടെ വള്ളം മറിഞ്ഞത്. വെള്ളത്തില്‍ ഉണ്ടായിരുന്ന 40 ഓളം പേരും വെള്ളത്തില്‍ പോയി. അതേസമയം ആരും പരാതി പറയാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കോട്ടയത്തെ വ്യവസായിയുടെ കുടുംബവുമായി ബന്ധപ്പെട്ട വിവാഹത്തില്‍ ആണ് വള്ളം മറിഞ്ഞത്. രണ്ടു വളങ്ങള്‍ ചേര്‍ത്ത് കെട്ടി പലകകള്‍ ഇട്ടാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. വരനും വധുവും കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പെടെ വള്ളങ്ങള്‍ നിറഞ്ഞ ആളുകളായി. ഇതിനിടെയാണ് വള്ളം വെള്ളത്തില്‍ ആയത്. രണ്ടു വള്ളങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്ന ഒരു പലക ഇളകി മാറിയതോടെയാണ് വള്ളം ആടിയുലഞ്ഞു മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നാല്പതോളം പേര്‍ ഇതോടെ വെള്ളത്തില്‍ വീണു. ആഴമില്ലാത്ത ഭാഗമായതിനാല്‍ ആര്‍ക്കും മറ്റ് കാര്യമായ പരിക്കുകള്‍ ഇല്ല.

നഗരത്തില്‍ വിവാഹത്തിന് പേരുകേട്ട ആഡംബര ഹോട്ടലില്‍ പതിവായി വള്ളത്തിലെ വിവാഹചടങ്ങ് നടക്കാറുണ്ടായിരുന്നു. ഈ ഹോട്ടലില്‍ നിന്നും പുഴയിലേക്കുള്ള കൈവഴിയില്‍ വള്ളം തുഴഞ്ഞു കൊണ്ടായിരുന്നു ചടങ്ങുകള്‍ നടത്തിയിരുന്നത്. ഇതിനിടെയാണ് വെള്ളം വെള്ളത്തിലേക്ക് വീണത്. സംഭവത്തില്‍ ആളുകള്‍ വെള്ളത്തില്‍ പോയത് കൂടാതെ അവരുടെ കൈവശമുണ്ടായിരുന്ന നിരവധി മൊബൈല്‍ ഫോണുകളും വെള്ളത്തില്‍ പോയി. ചെളിയുള്ള വെള്ളം ആയതിനാല്‍ പലതും തപ്പിയെടുക്കാന്‍ ആയില്ല. പലതും വിലപിടിപ്പുള്ള മൊബൈല്‍ഫോണ്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്.

ആളുകള്‍ വെള്ളത്തില്‍ വീണതോടെ പലരും രോഷാകുലരായി. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ പലരും ജീവനക്കാരോട് തട്ടി കയറുന്ന സാഹചര്യമുണ്ടായി. വള്ളം മറിഞ്ഞത് കണ്ട് ജീവനക്കാര്‍ തന്നെയാണ് ഓടിയെത്തി വെള്ളത്തില്‍ ആയവരെ കരക്കെടുത്തത്. കല്യാണ ചെറുക്കനും പെണ്ണും ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ കുളിച്ചു നിന്നാണ് തുടര്‍ന്നുള്ള ചടങ്ങുകളില്‍ പങ്കെടുത്തത്. വിലപിടിപ്പുള്ള നിരവധി വസ്ത്രങ്ങളും ചെളിവെള്ളത്തില്‍ വീണതോടെ ഇനി ഉപയോഗിക്കാനാവാത്ത അവസ്ഥയിലായി.

വള്ളം വെള്ളത്തില്‍ വീണ സംഭവം പുറത്തുവന്നതില്‍ ഹോട്ടല്‍ മാനേജ്മെന്റ് നോട് കടുത്ത രോഷം പങ്കെടുത്ത പലര്‍ക്കുമുണ്ട്. കൃത്യമായ സുരക്ഷാ പരിശോധന ഇല്ലാതെയാണ് ഇത്രയധികം ആളുകളെ വള്ളത്തില്‍ കയറ്റിയത് എന്ന് പലരും പറയുന്നു. രണ്ടു വെള്ളം കെട്ടി ഉണ്ടാക്കിയതിനാല്‍തന്നെ ഇതിന്റെ ബലക്കുറവും പരിശോധിച്ചില്ല എന്ന് വെള്ളത്തില്‍ വീണവര്‍ പറയുന്നു. അതേസമയം ആരും പരാതിയുമായി പോലീസിനെ സമീപിച്ചത് ഇല്ല. പോലീസിനെ സമീപിച്ചാല്‍ നാട്ടുകാര്‍ മുഴുവന്‍ വിവരമറിയും എന്ന് കണ്ടതോടെയാണ് സംഭവം രഹസ്യമാക്കി വച്ചത് എന്നാണ് സൂചന. സംഭവത്തില്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിട്ടുണ്ട്. അതേസമയം പരാതികള്‍ ഒന്നുമില്ലാത്തതിനാല്‍ കേസ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ എടുക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. ഏതായാലും വെള്ളത്തില്‍ വീണ് കല്യാണം നടത്തിയതിന്റെ ഞെട്ടലിലാണ് പങ്കെടുത്തവര്‍. വള്ളത്തില്‍ കല്യാണം നടത്തി ഏറെ പേരുകേട്ട ഹോട്ടലുടമകള്‍ ഇനി കല്യാണം വരുമോ എന്ന് എന്ന ആശങ്കയിലാണ് ഇപ്പോള്‍.